ലക്നൗ : ലക്നൗവില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഒരു കുട്ടി ചോദിച്ച ചോദ്യമാണ് യോഗിയെ ഈറനണിയിച്ചത്. പുന്‍വാമയില്‍ ഭീകരതക്ക് പാത്രമായി ധീരസെെനികരുടെ വിരമൃത്യുവില്‍ സര്‍ക്കാര്‍ എന്ത് നടപടി എടുത്തു എന്നായിരുന്നു വിദ്യാര്‍ത്ഥി ചോദിച്ചത്. ചോദ്യത്തിനുളള ഉത്തരമായി യോഗി അതി സ്പഷ്ടമായി തന്നെ മറുപടിയും നല്‍കി. അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമായിരുന്നു.
” അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നതാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഭീകരതയെ എന്നന്നേക്കുമായി ഉന്മൂലനം ചെയ്യപ്പെടും. ഭീകരത അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ”
ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സദസില്‍ ഇരുന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി കൊടുത്തതിന് ശേഷം കെെയ്യിലിരുന്ന തൂവലയെടുത്ത് കണ്ണീരൊപ്പി. ലക്നൗവില്‍ ‘യുവ കി മന്‍കി ബാത്’ എന്ന പരിപാടിയിലാണ് യോഗി കണ്ണീരണിഞ്ഞത്.
#WATCH CM Yogi Adityanath answers a student's question on #PulwamaTerrorAttack pic.twitter.com/HEAdz1cN07
— ANI UP/Uttarakhand (@ANINewsUP) February 22, 2019
കശ്മീരില്‍ ഭീകരാക്രമണം നടന്നു, 44 സെെനികര്‍ വീരമൃത്യു വരിച്ചു. ആക്രമണവും അതിന്‍റെ അന്വേഷണവും നടക്കും. പക്ഷേ കാര്യങ്ങള്‍ വീണ്ടും പഴയപടിയാകും ? എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങളുടെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.
Post Your Comments