പെരിയ: കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖന്‍. ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ഡശിച്ചതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. വീടുകള്‍ സന്ദര്‍ശിച്ചതിനെപ്പറ്റി ആര് എന്ത് പറഞ്ഞാലും കാര്യമാക്കുന്നില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ബാധ്യതയാണ് നിറവേറ്റിയത്. മനുഷ്യതത്വത്തിന്റെ ഭാഗമാണിതെന്നും ഇ ചന്ദ്രശേഖന്‍ പറഞ്ഞു.
അതേസമയം വീടുകള്‍ സന്ദര്‍ശിച്ച് ശരിയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പോയത് തെറ്റാണെന്ന് പറഞ്ഞവര്‍ അത് പിന്നീട് തിരുത്തിയിട്ടുണ്ട്. കാര്യങ്ങള്‍ ബോധ്യപ്പെട്ടതുകൊണ്ടാകാം അദ്ദേഹം നിലപാട് മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
Post Your Comments