Latest NewsKeralaNews

ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ​ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ല: ഇ.പി ജയരാജൻ

 

 

തിരുവനന്തപുരം: ലോകായുക്ത ഓർ‍ഡിനൻസ് അടക്കം 11 ഓർഡിനൻസുകളിൽ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ​ഗവർണറോട് ഏറ്റുമുട്ടൽ സമീപനം സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഓർ‍ഡിനൻസ് അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കോഴിക്കോട് മേയർ ബാല​ഗോകുലം പരിപാടിയിൽ പങ്കെടുത്തതിനെ കുറിച്ച് ജില്ലാ കമ്മറ്റി പരിശോധിക്കുമെന്ന് അ‌ദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പാർട്ടിയും ആവശ്യമായ നിർദ്ദേശവും ഇടപെടലും നടത്തുമെന്നും ഇ.പി ജയരാജൻ പറഞ്ഞു. എ.കെ.ജി സെന്റർ ആക്രമണത്തെ കുറിച്ച് സമർഥരായ ഉദ്യോ​ഗസ്ഥരെ വച്ച് സർക്കാർ അന്വേഷിക്കുകയാണ്. കൊലപാതക കേസുകളിലെ പ്രതികളെ പോലും അതിവേ​ഗം പിടിക്കുന്ന പോലീസ് സംവിധാനമാണ് ഇവിടെ ഉള്ളത്.

എന്നാൽ, സമർഥരായ കുറ്റവാളികളാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിലുള്ളത്. അതിനാൽ, പിടികൂടാൻ സമയം എടുത്തേക്കും. എ.കെ.ജി സെന്റർ ആക്രമണത്തെ കുറിച്ച് സ്ഥിരമായി ഇങ്ങനെ ചോദിച്ചാൽ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button