ന്യൂഡല്‍ഹി: കശ്മീര്‍ ജയിലില്‍ കഴിയുന്ന ഏഴ് പാക്കിസ്ഥാനി ഭീകരരെ തീഹാര്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മറ്റ് തടവുകാരെ സ്വാധീനിച്ച് അവരുടെ പക്ഷം ചേര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ജയില്‍ മാറ്റത്തിനായി സര്‍ക്കാര്‍ സുപ്രീംകോടതിയിലെത്തിയത്. ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ സംഘടനകളില്‍പ്പെട്ട തടവുകാര്‍ ജയിലില്‍ സഹതടവുകാരെ സ്വാധിനിക്കാന്‍ ശ്രമിക്കുന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ട്.
തീഹാര്‍ ജയിലിലേക്ക് അവരെ മാറ്റാന്‍ കഴിയില്ലെങ്കില്‍ പഞ്ചാബിലേക്കോ ഹരിയാനയിലേക്കോ മാറ്റണമെന്നും കശ്മീര്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് എല്‍.എന്‍. റാവു, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് പ്രതികരണം തേടി.
Post Your Comments