KeralaLatest News

ഒഡീഷ യുവതികൾ മലയാളം പരീക്ഷയുടെ വിജയികൾ

കഴക്കൂട്ടം : ഒഡീഷ യുവതികൾ മലയാളം പരീക്ഷയുടെ വിജയികൾ. കിൻഫ്ര അപ്പാരൽപാർക്കിലെ തുണിവ്യവസായ യൂണിറ്റിൽ ജോലിയെടുക്കുന്ന 104 യുവതികളാണ് പരീക്ഷ എഴുതിയത്. യുവതികൾ ഹോസ്റ്റലിൽ വിശ്രമിക്കുന്ന സമയം ഉപയോഗപ്പെടുത്തിയാണ് മലയാളം പഠിച്ചത്.

ഇവരുടെ താൽപര്യം കണക്കിലെ‌ടുത്തു സാക്ഷരാമിഷൻ ചങ്ങാതി പദ്ധതിയിലൂ‌ടെ ഇവരെ മലയാളം പഠിപ്പിക്കാൻ രംഗത്തെത്തി. ചുരുങ്ങിയസമയം കൊണ്ടുതന്നെ മലയാളം എഴുതാനും വായിക്കാനും പഠിച്ച ഇവർ ഒന്നാംഘട്ട പരീക്ഷയെഴുതി അധ്യാപകരെയും സാക്ഷരതാമിഷന്റെ പ്രവർത്തകരെയും ‍‍‍‍‍ഞെട്ടിച്ചു. ഇവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സാക്ഷരതാമിഷൻ ഡയറക്ടർ പി.എസ്.ശ്രീകല നിർവഹിച്ചു. ചടങ്ങിൽ മലയാളം ചലച്ചിത്രഗാനങ്ങളും കവിതകളും അവതരിപ്പിച്ച് ഇവർ സംഘാടകരെ അമ്പരപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button