KeralaLatest News

മലപ്പുറം ഗവണ്‍മെന്റ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലപ്പുറം ഗവണ്‍മെന്റ് കോളജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ കോളേജില്‍ പതിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി മുഹമ്മദ് ഹാരിസ് എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെടുന്ന പോസ്റ്റര്‍ കോളേജില്‍ ഒട്ടിച്ചുവെന്ന പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രീതിയില്‍ പോസ്റ്റര്‍ പതിച്ചു എന്നാണ് കുറ്റം. റാഡിക്കല്‍ സ്റ്റുഡന്റ് ഫോറം (ആര്‍എസ്എഫ്) എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്ററുകളുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button