പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പ്രതികളുമായി എത്തിയാണ് പോലീസ് തെളിവെടുപ്പ് നടത്തുന്നത്. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കാന്‍ എത്തിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും ശരത്തിനേയും കൃപേഷിനേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വടിവാള്‍ കണ്ടെത്തി. ഇതുകൊണ്ടാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് സൂചന. കൂടാതെ കൊല നടത്തുമ്പോള്‍ പ്രതികളിലൊരാള്‍ ധരിച്ചിരുന്നു വസ്ത്രവും കണ്ടെത്തി. പ്രതി ഗിരീഷ് ധരിച്ചിരുന്ന ഷര്‍ട്ടുമാണ് കണ്ടെത്തിയത്.
Post Your Comments