Latest NewsKerala

കൃപേഷിന്റേയും ശരത്തിന്റെയും വീട് സന്ദർശനം ഒഴിവാക്കിയ സംഭവം; മുഖ്യമന്ത്രിയെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

കോഴിക്കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പിന്‍മാറിയ സംഭവത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീടുകൾ സന്ദർശിക്കാൻ മുഖ്യമന്തി സന്നദ്ധത അറിയിച്ചിരുന്നുവെന്നും എന്നാൽ സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് സന്ദര്‍ശനം ഒഴിവാക്കിയതെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. പോലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നത് ഉചിതമല്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചെന്നും ഇതിനായി സിപിഎം ജില്ലാ നേതൃത്വം ഡിസിസിയുമായി ചര്‍ച്ച നടത്തിയെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് രാഷ്ട്രീയ മുതലെടുപ്പിനായി കോണ്‍ഗ്രസ് ഉപയോഗിച്ചേക്കുമെന്ന് പ്രാദേശിക സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്ന് നീക്കത്തില്‍ നിന്നും അദ്ദേഹം പിന്മാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button