മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍ഭാടമില്ലാതെ ക്രിക്കറ്റ് പൂരത്തിന് നാളെ കൊടിയേറും. വന്‍ തുക ചിലവഴിച്ചാണ് ഓരോ സീസണിലും ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങുകള്‍ നടത്താറുള്ളത്. ഇത്തവണ ഇതിനായി നീക്കിവെക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം 20 കോടി രൂപയാണ് ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങിനായി ചിലവഴിച്ചത്. ഇത്തവണ ഇത് ഒഴിവാക്കുന്നതായി സി.ഒ.എ തലവന്‍ വിനോദ് റായിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
Post Your Comments