കൊച്ചി: ചൈല്‍ഡ് ലൈന്‍ മകളെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ച് മാതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇരയായ പെണ്‍കുട്ടിയെ കാണാന്‍ രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഹൈക്കോടതി അനുമതി നല്‍കി. മാതാപിതാക്കളെ കൂടാതെ സഹോദരങ്ങള്‍ മുത്തച്ഛന്‍ മുത്തശ്ശി എന്നിവര്‍ക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുന്നതിനാല്‍ കളുടെ പഠനം മുടങ്ങിയെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മാതാവ് ആരോപിച്ചിരുന്നു. മകളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും രക്ഷിതാക്കളുടെ സംരക്ഷണയില്‍ വിട്ടുതരണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ പെണ്‍കുട്ടിയെ അടുത്ത ബന്ധുക്കള്‍ക്ക് ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലെത്തി കാണാനുള്ള അനുവാദം നല്‍കിയ കോടതി പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
ഇതേസമയം പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇമാം ഷഫീഖ് ഖാസിമി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ രഹസ്യ കേന്ദ്രത്തിലാണ്
Post Your Comments