ഗുവാഹത്തി: അസമില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ 18 ആയി. ഇതില്‍ 9 തോളം പേര്‍ സ്ത്രീകളാണ്. അമ്ബതോളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. . മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
നൂറോളം പേര്‍ ഈ മദ്യം കുടിച്ചിരിക്കാമെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എ ഡി എം ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കളും പൊലീസും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. പൊലീസും എക്സൈസും വ്യാജ മദ്യ നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് തൊഴിലാളികളുടെ ആരോപണം.
Post Your Comments