ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് അപ്നാദള്‍ സഖ്യം ഇനിയില്ലെന്ന് അപ്നാദള്‍ കണ്‍വീനറും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ പറഞ്ഞു. യുപിയില്‍ ഇനി ഒറ്റയ്ക്കാണ് നീക്കമെന്നും അനുപ്രിയ പറഞ്ഞു. ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ മുതിര്‍ന്ന നേതാക്കളുമായി പലതവണ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരത്തിന് അവര്‍ തയ്യാറായില്ല. സഖ്യകക്ഷികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാന്‍ ബിജെപി തയ്യാറാകത്തതുകൊണ്ടാണ് യുപിയില്‍ ഒറ്റയ്ക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്നും അനുപ്രിയ പട്ടേല്‍ പറഞ്ഞു. എന്നാല്‍ പ്രശ്‌നം ഉത്തര്‍പ്രദേശില്‍ മാത്രമാണെന്നും ദേശീയ തലത്തില്‍ എന്‍ഡിഎ ഘടകകക്ഷിയായി തുടരുമെന്നും അപ്നാദള്‍ ദേശീയ പ്രസിഡന്റ് ആശിഷ് പട്ടേല്‍ വ്യക്തമാക്കി.
Post Your Comments