KeralaLatest News

തെരഞ്ഞെടുപ്പ്: അമിത് ഷാ ഇന്ന് കേരളത്തില്‍

സാധ്യത പട്ടിക തയ്യാറാക്കിയതിനെതിരെ ഒരുവിഭാഗം നേതാക്കള്‍ ഇതിനകം തന്നെ കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്

പാലക്കാട്: ബിജെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കു വേണ്ടിയാണ് ഈ സന്ദര്‍ശനം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷ 20 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുളള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ കേരളത്തില്‍ എത്തിയത്. ഇതിനു പുറകെയാണ് ദേശീയ അധ്യക്ഷന്റെ സന്ദര്‍ശനം. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന് സംസ്ഥാന ഘടകം വിലയിരുത്തുമ്പോഴഉം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പെടെ നേതാക്കള്‍ക്കിടയില്‍ ഭിന്നത പ്രകടമാണ്. ഇക്കാര്യം സംസ്ഥാന നേതാക്കള്‍ ഷായ്ക്ക് മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്. അതേസമയം സാധ്യത പട്ടിക തയ്യാറാക്കിയതിനെതിരെ ഒരുവിഭാഗം നേതാക്കള്‍ ഇതിനകം തന്നെ കേന്ദ്ര നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്ട്.

ഈ പാരതി കൂടി കണക്കിലെടുത്താണ് അമിതായുടെ സന്ദര്‍ശനം എന്നാണ് സൂചന. പാലക്കാട്ടെത്തുന്ന അമിത് ഷാ, സംസ്ഥാന ഭാരവാഹികളുമായും ലോക്‌സഭ മണ്ഡലങ്ങളുടെ ചുമതല വഹിക്കുന്നവരുമായും കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button