KeralaLatest NewsNews

ഫെബ്രുവരി 27 ന് പ്രധാനമന്ത്രി കേരളത്തിലെത്തും: വിപുലമായ ഒരുക്കങ്ങളുമായി ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 27 ന് കേരളം സന്ദർശിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയെ വരവേൽക്കാൻ വേണ്ടി വലിയ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്. സംസ്ഥാനത്തെ സാധാരണ ജനങ്ങൾ പോലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വി വി രാജേഷ് വ്യക്തമാക്കി.

Read Also: 12 ദിവസം, 200 അംഗ സംഘം: പിടികൊടുക്കാതെ ബേലൂർ മഖ്‌ന, കണ്ടാൽ ഉടൻ വെടിവെക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ

സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ മനസുള്ളവരാണ്. ദേശീയ ബോധമുള്ള കോൺഗ്രസ്-സിപിഎം അണികളും ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ലോകരാഷ്ട്രങ്ങൾക്കിടയിൽ ചരിത്രം സൃഷ്ടിച്ച ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ശേഷമാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തുന്നതെന്നും വി വി രാജേഷ് കൂട്ടിച്ചേർത്തു.

കേരള പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്താണ് നടക്കുക. കെ സുരേന്ദ്രനാണ് ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്. സമാപന സമ്മേളനത്തിലെ ഔദ്യോഗിക പരിപാടികൾ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇതുവരെയായിട്ടില്ലെന്നാണ് റിപ്പോർട്ട്.

Read Also: പിക്കപ്പ് വാനില്‍ ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാക്കള്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button