KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേയ്ക്ക്

തിരുവനന്തപുരം : പ്രധാനമന്ത്രി ഈ മാസം 27ന് തിരുവനന്തപുരത്ത് എത്തും. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. മറ്റ് ചില ഔദ്യോഗിക പരിപാടിയില്‍ കൂടി പ്രധാനമന്ത്രി പങ്കെടുത്തേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനിയിട്ടില്ല.

Read Also: ‘പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തി!’ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവിനുമെതിരെ കേസ്

ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ഇതിന് മുമ്പ് ജനുവരിയില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലായിരുന്നു പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികള്‍ക്കായി എത്തിയത്. ജനുവരി മൂന്നിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന വനിതാ സംഗമത്തിന് എത്തിയ അദ്ദേഹം സ്വരാജ് റൗണ്ടില്‍ റോഡ് ഷോയും നടത്തിയിരുന്നു.

ജനുവരി 16നായിരുന്നു രണ്ടാം വരവ്. അന്ന് എറണാകുളത്ത് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത അദ്ദേഹം 17ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തുകയും തുടര്‍ന്ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button