കോട്ടയം: ഭൂരഹിതരായ രണ്ട് കുടുംബങ്ങള്‍ക്ക് 3 സെന്റ് സ്ഥലം നല്‍കി മാതൃകയായിരിക്കുകയാണ് കോട്ടയം രാമപുരത്തെ ബിജെപി പഞ്ചായത്ത് കമ്മിറ്റി. അമ്പിളി ആര്‍ നായര്‍ എന്ന സാമൂഹ്യപ്രവര്‍ത്തക ബിജെപിക്കായി നല്‍കിയ ഭൂമിയാണ് ഭൂരഹിതര്‍ക്ക് കൈമാറിയത്.ബിജു ശിവന്‍, രാജേശ്വരി എന്നിവര്‍ക്കുള്ള ഭൂമി ദാന ചടങ്ങ് സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു.
മുന്‍കേന്ദ്രമന്ത്രി പിസി തോമസ് ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് എം ഹരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അര്‍ഹതപ്പെട്ട ആളുകളെ കണ്ടെത്തി വരും നാളുകളിലും സൗജന്യമായി ഭൂമി നല്‍കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ബിജെപി രാമപുരം പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.
Post Your Comments