Latest NewsKerala

വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍ഗോഡ്: കൈമുറിഞ്ഞ കോൺഗ്രസ് നേതാവ് വി എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ കാസര്‍ഗോഡ് ഗസ്റ്റ് ഹൗസിലാണ് സംഭവം. ബാഗില്‍ കൈയിട്ട് സാധനം എടുക്കുന്നതിനിടെയാണ് സുധീരന്റെ കൈ മുറിഞ്ഞത്. രക്തം വാര്‍ന്നൊലിച്ചതോടെ ചോരയൊലിച്ച സുധീരനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും മുറിവ് കെട്ടിയശേഷം വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സുധീരന്‍ ആശുപത്രി വിട്ടു. വ്യാഴാഴ്ച രാവിലെ കാസര്‍ഗോഡ് ട്രെയിന്‍ ഇറങ്ങിയ വി എം സുധീരന്‍ ഗസ്റ്റ് ഹൗസില്‍ വിശ്രമത്തിനെത്തിയതായിരുന്നു. ബാഗില്‍ നിന്നും ഡ്രസ് എടുക്കാന്‍ കൈയിട്ടപ്പോഴാണ് സിബ്ബ് കൊണ്ട് കൈ മുറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button