KeralaLatest News

പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടൽ: ക്ഷേത്രകുളത്തിൽ മുങ്ങിത്താഴ്ന്നയാൾക്ക് പുതുജീവൻ

പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടലിലൂടെ ക്ഷേത്രകുളത്തിൽ മുങ്ങിത്താഴ്ന്നയാൾക്ക് പുതുജീവൻ. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഭാര്യക്കും മക്കൾക്കുമൊപ്പം തിരുവനന്തപുരത്ത് എത്തിയ കൊല്ലം നൂറനാട് സ്വദേശി അജയനാണ് പട്രോൾ ഡ്യുട്ടിയിലായിരുന്ന അബ്ദുൽ കബീർ രക്ഷകനായത്. ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജയൻ ക്ഷേത്രത്തിലെ ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ട കബീർ 40 അടിയോളം ആഴമുള്ള ഭാഗത്ത്, യൂണിഫോമിൽ തന്നെ എടുത്തുചാടി നിമിഷങ്ങൾക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിക്കുകയായിരുന്നു. കൊട്ടാരക്കര കുന്നിക്കോട് മേലില വെസ്റ്റ് സ്വദേശിയായ അബ്ദുൽ കബീർ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്റർ യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെയാണ് കബീറിന്റെ ധീരതയെക്കുറിച്ച് പുറത്തുവിട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പോലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടൽ: ക്ഷേത്രകുളത്തിൽ മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തി

ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങവെ കാൽ തെന്നിവീണ് മുങ്ങിത്താഴ്ന്നയാളെ പോലീസുദ്യോഗസ്ഥൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് ഭാര്യക്കും മക്കൾക്കുമൊപ്പം തിരുവനന്തപുരത്ത് എത്തിയ കൊല്ലം നൂറനാട് സ്വദേശി അജയൻ കുട്ടികളോടൊപ്പം ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയാതായിരുന്നു.. കാൽ തെന്നി കുളത്തിലെ ആഴമുള്ള ഭാഗത്ത് വീണ് മുങ്ങിത്താഴുകയായിരുന്ന അജയനെ രക്ഷിക്കുന്നതിനായി കുട്ടികൾ നിലവിളിക്കുന്നത് കേട്ടാണ് സമീപത്ത് പട്രോൾ ഡ്യുട്ടിയിലായിരുന്ന അബ്ദുൽ കബീർ രക്ഷിക്കാനെത്തിയത്. 40 അടിയോളം ആഴമുള്ള ഭാഗത്ത്, യൂണിഫോമിൽ തന്നെ എടുത്തുചാടി നിമിഷങ്ങൾക്കകം അജയനെ മുങ്ങിയെടുത്ത് കരയിലെത്തിച്ചു. പോലീസുദ്യോഗസ്ഥന്റെ അവസരചിതമായ ഇടപെടൽ കൊണ്ടാണ് അജയന് തന്റെ ജീവൻ തിരിച്ചുകിട്ടിയത്. കൊട്ടാരക്കര കുന്നിക്കോട് മേലില വെസ്റ്റ് സ്വദേശിയായ അബ്ദുൽ കബീർ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് സെന്റർ യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button