
പൂനെ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഗുരുതരാവസ്ഥയിലെന്ന് കോണ്‍ഗ്രസ് നേതാവ് ഉല്‍ഹാസ് പവാര്‍. നേതാക്കള്‍ തമ്മില്‍ ഐക്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകരും മുതിര്‍ന്ന നേതാക്കളും തമ്മില്‍ ഏകോപനമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംസ്ഥാന കോണ്‍ഗ്രസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും ഉല്‍ഹാസ് പവാര്‍ കുറ്റപ്പെടുത്തി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പവാറിന്റെ കത്ത്.
Post Your Comments