ശ്രീനഗര്‍: വിഘടനവാദികളുടേയും നിരവധി സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളേയും സുരക്ഷ നല്കുന്നതില് നിന്നും അവലോകന യോഗം നീക്കി. 18 വിഘടനവാദികളുടെയും 155 സാമൂഹ്യ-രാഷ്ട്രീയ വ്യക്തിത്വങ്ങളുടേയും സുരക്ഷ യാണ് പിന്‍വലിച്ചത്. ചീഫ് സെക്രട്ടറി ബി.വി.ആര്. സുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ ബേര്ന്ന അവലോകന യോഗത്തിലാണ് സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിഡിപി നേതാവ് വാഹിദ് പര, ഐഎഎസ് ഉദ്യോഗസ്ഥന് ഷാ ഫൈസല്‍ എന്നിവരും സുരക്ഷ പിന്‍വലിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
വിഘടനവാദി നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നത് പാഴാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഈ സുരക്ഷാ ഉദ്യോഗസ്ഥരെ സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും വിന്യസിക്കാം എന്നും വിലയിരുത്തലുണ്ടായി.
Post Your Comments