ദുബായ്: മദ്യപിച്ച് അയല്‍ക്കാരിയുടെ മുറിയില്‍ ഒളിച്ചുകടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് 55 കാരനായ സൗദി വ്യാപാരി പിടിയില്‍. 33 കാരിയായ യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. ശാരീരികമായും വാക്കുകള്‍ കൊണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പോലീസിനോട് പറഞ്ഞു. പോലീസിനെ വിളിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് തന്റെ ഫോണ്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പ്രതി ആവശ്യത്തില്‍ കൂടുതല്‍ മദ്യപിച്ചിരുന്നു.
ആഗസ്റ്റ് 31 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സംഭവം നടക്കുമ്പോള്‍ യുവതി ഉറങ്ങുകയായിരുന്നു. യുവതി പറയുന്നതിങ്ങനെ… മുടി പിടിച്ചു വലിക്കുന്നതായി തോന്നിയിട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത്. തുടര്‍ന്ന് എന്റെ റൂമില്‍ പ്രതിയെ കണ്ടു. അയാളെ തള്ളി മാറ്റാന്‍ ശ്രമിച്ചു. പക്ഷേ അയാള്‍ എന്റെ വസ്ത്രം ഊരിമാറ്റാന്‍ ശ്രമിച്ചു. ഞാന്‍ എതിര്‍ത്തപ്പോള്‍ പ്രതി എന്നെ തല്ലുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഒടുവില്‍ പ്രതിയെ തള്ളിമാറ്റി പോലീസിനെ ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതി തന്റെ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു. ഒടുവില്‍ വാച്ച്മാന് ഇടപെട്ടാണ് പോലീസിനെ അറിയിച്ചതെന്നും യുവതി പറയുന്നു.
Post Your Comments