ഡല്‍ഹി: മെഹബൂബ മുഫ്തിക്ക് ചോറിവിടെയും കൂറവിടെയുമെന്ന നയം ആണെന്നും അത് അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ‘പാകിസ്ഥാന്‍ അനുകൂല നിലപാടുകള്‍ അവസാനിപ്പിക്കാന്‍ മെഹബൂബ തയ്യാറാകണം. അവര്‍ ജീവിക്കുന്നത് ഇന്ത്യയിലാണ്. അത് കൊണ്ട് തന്നെ ഇന്ത്യയോടാവണം അവര്‍ കൂറ് പുലര്‍ത്തേണ്ടത്. പാല് കൊടുത്ത കൈക്കുതന്നെ കൊത്തരുത്. ‘ഗിരിരാജ് സിംഗ് പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഒരവസരം കൂടി നല്‍കണമെന്ന മെഹബൂബയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തില്‍ പുതിയ ആളാണെന്നും പുല്‍വാമ ഭീകരാക്രമണ വിഷയത്തില്‍ അദ്ദേഹത്തിന് ഒരവസരം കൂടി നല്‍കണമെന്നും മെഹബൂബ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments