പെരിയ: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎം പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ അറസ്റ്റിയാല സാഹചര്യത്തില്‍ ഉന്നത തലങ്ങളില്‍ നിന്ന് കേസ് ഒതുക്കി തീര്‍ക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതായി സൂചന. സിപിഎമ്മിലെ ഉന്നതരുടെ നിര്‍ദേശ പ്രകാരം അന്വേഷണം വഴിതിരിച്ച് വിട്ട് കേസ് പ്രാദേശികമായി ഒതിക്കി തീര്‍ക്കാനാണ് ശ്രമം. ഇതിനായി പോലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
പിടിയിലായവരെ മാത്രം പ്രതി ചേര്‍ത്ത് കേസ് തീര്‍പ്പാക്കാന്‍ നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. അന്വേഷണം ക്വട്ടേഷന്‍ സംഘത്തിലേക്ക് എത്തിയാല്‍ അവര്‍ വന്ന വഴികളെക്കുറിച്ചു കൂടി അന്വേഷിക്കേണ്ടി വരും. കേസിലെ മുഖ്യപ്രതിയും സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ പീതാംബരന്‍ കണ്ണൂരിലെ ചില നേതാക്കള്‍ വഴിയാണു ക്വട്ടേഷന്‍ സംഘത്തെ സമീപിച്ചതെന്നാണ് സൂചന. അതുകൊണ്ടു തന്നെ പീതംബരന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടായത് എങ്ങനെയെന്ന വിശദ അന്വേഷണം സിപിഎം ആഗ്രഹിക്കുന്നില്ല.
പ്രൊഫഷണല്‍ സംഘമാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. കല്ല്യോട്ട് ക്ഷേത്ര ചടങ്ങ് നടക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തില്‍ അപരിചിരുമായി എത്തിയ വാഹനത്തെ കുറിച്ച് പ്രദേശവാസികളടക്കം നല്‍കിയ സൂചനകളില്‍ നിന്നാണ് പോലീസ് ഈ നി്ഗമനത്തിലെത്തിയത്. അതേസമയം പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പ്രതികളെ സംരക്ഷിക്കാന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടാകുന്നതിനാല്‍ അന്വേഷണം ഗതിമാറുകയാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പ്രതികള്‍ സഞ്ചരിച്ചെന്നു കരുന്ന വാഹനം പാക്കം വെളുത്തോളിചാല്‍ ചെറൂട്ടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയരിന്നു. എന്നാല്‍ വാഹന ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം നേതാവ് അവിടെയെത്തി ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ഇയാളെ മോചിപ്പിക്കുകയുമായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. പിന്നീട് ഇയാളെ പുലര്‍ച്ചെയാണ് പോലീസില്‍ ഹാജരാക്കിയത്.
വാഹനം കണ്ടെടുത്തത് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമന്റെ വീടിനു 200 മീറ്റര്‍ അകലെയാണെന്നും കൊലപാതകത്തിന്റെ തെളിവു നശിപ്പിക്കാന്‍ എംഎല്‍എയും കൂട്ടുനിന്നുവെന്നാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ ആരോപണം. ഈ വാഹനം ഇന്നലെ രാവിലെ 9 വരെ വാഹനം കസ്റ്റഡിയിലെടുത്തില്ല ഹക്കീം പറഞ്ഞു.
എന്നാല്‍ വാഹനം കസ്റ്റഡിയിലെടുക്കാത്തത് ഫൊറന്‍സിക് പരിശോധന നടത്തേണ്ടതു കൊണ്ടാണെന്നാണ് പോലീസിന്റെ വിശദീകരണം. സംഭവ ദിവസം രാത്രി ചെറൂട്ടവളപ്പിലെത്തിയ എംഎല്‍എ പോലീസിനോട് നിന്റെ അന്വേഷണം ഇവിടെ നടത്തേണ്ട കാര്യമില്ല, മേലുദ്യോഗസ്ഥര്‍ പറയുന്ന രീതിയില്‍ അന്വേഷിച്ചാല്‍ മതിയെന്നു പറഞ്ഞതായും ഹക്കീം പറയുന്നു. കല്ല്യോട്ട് പെരുങ്കളിയാട്ടം സംഘാടക സമിതി യോഗത്തിനു വരേണ്ടിയിരുന്ന എംഎല്‍എ സ്ഥലത്തുണ്ടായിട്ടും വരാത്തതു സംശയാസ്പദമാണും ഹക്കീം ആരോപിച്ചു.
അതേസമയം തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന ആരോപണം അടിസ്ഥാന രഹിതമാണ് കെ. കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ചത് തന്റെ വീടിനടുത്തായിരുന്ന എന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും, പോലീസിനോട് കയര്‍ത്തു സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ സ്വീകരണത്തിനായി ചട്ടംഞ്ചാലിലേയ്ക്ക് പോകേണ്ടി വന്നതിനാലാണ് കളിയാട്ട സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും കുഞ്ഞിരാമന്‍ കൂട്ടിച്ചേര്‍്ത്തു.
Post Your Comments