കൊൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഇടത്– കോൺഗ്രസ് സഖ്യം. വർഗീയത തടയാൻ ആദ്യം തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആഹ്വാനം ചെയ്തു. മൈതാനത്തെ ജനക്കൂട്ടം മമത ബാനർജിയുടെ പരാജയത്തിന്റെ സൂചനയാണെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) നേതാവ് അബ്ബാസ് സിദ്ദിഖി സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ച് യോഗത്തിൽ പങ്കെടുത്തെങ്കിലും കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസം ഒളിച്ചുവച്ചില്ല. ബംഗാളിന്റെ വ്യവസായ വികസനത്തിനും തൊഴിലവസരങ്ങൾക്കും ഇടത്- കോൺഗ്രസ് സഖ്യം പരമാവധി ശ്രമിക്കുമെന്ന് ബംഗാൾ സിപിഎം സെക്രട്ടറി സൂര്യകാന്ത മിശ്ര ഉറപ്പുനൽകി.
Read Also : തിരുവനന്തപുരത്തെ 13 സീറ്റിലെ വിജയം; തലസ്ഥാനം പിടിയ്ക്കാനുറച്ച് സിപിഎം
10 വർഷംകൊണ്ട് മമത സർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു. അത്
പുനഃസ്ഥാപിക്കണമെങ്കിൽ ഇടതു–കോൺഗ്രസ് സഖ്യം വിജയിക്കണം. ഏകാധിപത്യ ഭരണത്തിൽ നിന്നു സംസ്ഥാനത്തെ മോചിപ്പിക്കാൻ സഖ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആർഎസ്പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ പറഞ്ഞു.
Post Your Comments