KeralaLatest NewsNews

പാവപ്പെട്ടവനെയും പിന്നാക്കവിഭാഗക്കാരെയും സിപിഎം വഞ്ചിച്ചു; സിപിഎമ്മും കോണ്‍ഗ്രസ്സും തകര്‍ച്ചയുടെ വക്കിലെന്ന് കുമ്മനം രാജശേഖരന്‍

ഇത്രയും നാള്‍ സിപിഎമ്മിന് വേണ്ടി വിയര്‍പ്പൊഴുക്കിയ പാവപ്പെട്ടവനെയും പിന്നാക്കവിഭാഗക്കാരെയും സിപിഎം വഞ്ചിച്ചു.

തൃശൂര്‍: സിപിഎമ്മും കോണ്‍ഗ്രസ്സും തകര്‍ച്ചയുടെ വക്കിലാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആമ്പല്ലൂര്‍ മാട്ടുമലയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് പറഞ്ഞിരുന്ന സിപിഎം ഇന്ന് സ്വര്‍ണ്ണ കള്ളകടത്തുകാരുടെയും കള്ളപ്പണം വെളുപ്പിക്കുന്നവരുടെയും മയക്കു മരുന്ന് മാഫിയയുടെയും സംഘമായി മാറിയിരിക്കുകയാണ്. ഇത്രയും നാള്‍ സിപിഎമ്മിന് വേണ്ടി വിയര്‍പ്പൊഴുക്കിയ പാവപ്പെട്ടവനെയും പിന്നാക്കവിഭാഗക്കാരെയും സിപിഎം വഞ്ചിച്ചു.

Read Also: ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും ഒരൊറ്റ രാജ്യമാക്കണം; ബിജെപിയെ പിന്തുണച്ച് നവാബ് മാലിക്

അതേസമയം ഉത്തരേന്ത്യയിലുണ്ടായ പീഡന കേസിന്റെ പേരില്‍ ആസൂത്രിത ദുഷ്പ്രചാരണം നടത്തിയവര്‍ കേരളത്തിലെ വാളയാറില്‍ നടന്ന ദാരുണമായ പീഡന കൊലപാതകത്തെ കുറിച്ച്‌ മൗനം പാലിച്ചത് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ വലിയ വിജയം നേടുമെന്നും കുമ്മനം പറഞ്ഞു. കണ്‍വെന്‍ഷനില്‍ എ.കെ.ശിവദാസ് അധ്യക്ഷനായി. ആമ്പല്ലൂര്‍ ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാട്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ പഞ്ചായത്ത് മെമ്ബര്‍ ബേബി കീടായി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബിനോജ് പൊഴേരി, സെക്രട്ടറി ജിബിന്‍ പുതുപ്പള്ളി, കെപിഎംസ് മുന്‍ ജില്ലാ സെക്രട്ടറി പി.പി മുരളി, സ്ഥാനാര്‍ഥികളായ സന്ധ്യ സജീവ്. രശ്മി ശ്രീശോഭ്, ശാന്തകുമാരി, സഹകാര്‍ ഭാരതി താലൂക് സെക്രട്ടറി അജിത് കുമാര്‍, ക്ഷേത്ര കാര്‍മിക് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ജയരാജ് എന്നിവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button