Latest NewsKerala

കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി

കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനം. കെ എം ആര്‍ എല്ലിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി എം.പി സമ്മതം അറിയിച്ചത്. കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി മെട്രോയുടെ ഡാറ്റാ അനിലിസിസ് പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ വെച്ചാണ് കെ എം ആര്‍ എല്‍ എം ഡി മുഹമ്മദ് ഹനീഷ് സുരേഷ് ഗോപിയോട് മെട്രോയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആകാന്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിനിടെ താരം ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. അതേസമയം മെട്രോ ചാലക്കുടി മുതല്‍ ചേര്‍ത്തല വരെയാക്കണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. മെട്രോയില്‍ എം.ജി റോഡ് മുതല്‍ ആലുവ വരെ സുരേഷ് ഗോപി സഞ്ചരിക്കുകയും ചെയ്തു. അതേസമയം മെട്രോ സ്റ്റേഷനുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കാന്‍ സ്വീകരിക്കാവുന്ന മറ്റ് മാര്‍ഗ്ഗങ്ങളും കെഎംആര്‍എല്‍ അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button