പട്‌ന: ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍ 98.5 പോയിന്റ് നേടി സണ്ണി ലിയോണിന് ഒന്നാം റാങ്ക്. ബീഹാര്‍ പൊതു ആരോഗ്യ വകുപ്പിന്റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരീക്ഷയിലാണ് സണ്ണി ഒന്നാം റാങ്ക് നേടിയത്. എന്നാല്‍ ബോളിവുഡ് നടി സണ്ണി ലിയോണ്‍ അല്ല ഇത്. ആളു വേറെയാണ്. ബീഹാറിലെ എഞ്ചിനീയറായ യുവതിയാണ്. സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്റെ പേരാണ് ലിയോണ്‍. ബോളിവുഡ് നടിയുടെ പേരുമായി വന്ന സാമ്യമാണ് യുവതിയെ പ്രശസ്തയാക്കിയത്. പരീക്ഷാഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സണ്ണിയുടെ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. 73.5 എഡ്യൂക്കേഷന്‍ പോയിന്റും 25 എക്സ്പീരിയന്‍ പോയിന്റുമാണ് സണ്ണി നേടിയത്. സണ്ണി ലിയോണിന്റെ ആപ്ലിക്കേഷന്‍ ഐഡി ജെഇസി/00311211 എന്ന നമ്പറിലായിരുന്നു. യൂസര്‍ ഐഡി 2എവിആര്‍സിഡബ്യൂസിടി എന്നാണ്. ബീഹാറിലെ ഒഴിവു വന്ന 214 ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) പോസ്റ്റിലേക്കാണ് പരീക്ഷ നടന്നത്. ജനുവരി 15 മുതല്‍ 31 വരെയായിരുന്നു പരീക്ഷ.
Post Your Comments