സൗദിയില്‍ തൊഴില്‍ കരാര്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു. പുതിയ സംവിധാനം 8 മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അല്‍ രാജി പറഞ്ഞു.
തൊഴിലാളിക്ക് സ്വന്തം രാജ്യത്ത് വെച്ച് തന്നെ കരാര്‍ വായിക്കുവാനും വ്യവസ്ഥകളില്‍ യോജിക്കുന്നപക്ഷം കരാര്‍ രൂപപ്പെടുത്തുവാനും സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. എക്സിറ്റ് വിസ, എക്സിറ്റ് – റീ എന്‍ട്രി വിസ, ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്കുള്ള തൊഴിലാളിയുടെ കൈമാറ്റം തുടങ്ങിയ സേവനങ്ങള്‍ തൊഴില്‍ കരാറിന്റെ പരിഷ്‌കരിച്ച കരടിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments