Latest News

ഓഫീസില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നുണ്ടോ – തൊഴില്‍ സമയത്തെക്കുറിച്ച് പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്

ഇ ന്ത്യയും യുഎഇയും ഉള്‍പ്പെടെയുളള പത്ത് രാജ്യങ്ങളിലെ ഓഫീസ് മേഖലകളില്‍ തൊഴില്‍ സമയങ്ങളില്‍ നടത്തിയ പുതിയ ഗവേഷണ റിപ്പോര്‍ട്ട് റിസര്‍ച്ച് സെന്‍റര്‍ പുറത്ത് വിട്ടു. മാക്സിസ്സ് ഗ്ലോബല്‍ ബെനഫിറ്റ്സ് നെറ്റ് വര്‍ക്ക് എന്ന റിസര്‍ച്ച് സ്ഥാപനമാണ് തൊഴില്‍ സമയങ്ങളെക്കുറിച്ചുളള ഗവേഷണം നടത്തിയത്.

ഏറ്റവും കൂടുതല്‍ പേര്‍ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും തൊഴില്‍ ലഭിക്കുന്നതിനായുളള ഏറ്റവും മല്‍സര ബുദ്ധി നിലനില്‍ക്കുന്നതും യുഎഇയിലെ തൊഴിലിടങ്ങളിലാണെന്നാണ് ജോലിക്കാര്‍ പറയുന്നതായി ഗവേഷണ ഫലങ്ങള്‍ തുറന്ന് കാട്ടുന്നത്. പത്തോളം വരുന്ന രാജ്യങ്ങളിലെ ഓഫീസ് മേഖലകളില്‍ നടത്തിയ ഗവേഷങ്ങളില്‍ ഏതാണ്ട് 79 ശതമാനത്തോളം യുഎഇയിലെ ഓഫീസുകളിലെ ജോലിക്കാര്‍ അവര്‍ ജോലി ചെയ്യേണ്ട സമയത്തേക്കാള്‍ അധികമായി ഓഫീസുകളില്‍ ചെലവഴിക്കുന്നതായി കാണിക്കുന്നു.

ഒരു മാസത്തെ ശരാശരി കണക്കാക്കുമ്പോള്‍ 24 മണിക്കൂറോളമാണ് ഇവിടുത്തെ ജോലിക്കാര്‍ അധികമായി ജോലി ചെയ്യുന്നത്. അതായത് 3 ദിവത്തോളം അവര്‍ അധികമായി ജോലി ചെയ്യുന്നുവെന്നാണ് അതിന്‍റെ അര്‍ത്ഥം.

അമേരിക്ക, ഹോങ്ങോങ്, ഫ്രാന്‍സ് ,റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഓഫീസ് ജോലിക്കാരാണ് അധിക സമയം ജോലി ചെയ്യുന്നതില്‍ ഇതിന് താഴെയുളളവര്‍. 21.2 മണിക്കൂറോളം അധിക സമയം ജോലികളില്‍ വൃപൃതരായി ഇന്ത്യയും ഇതിന് താഴെയുണ്ട്. സൗത്ത് ആഫ്രിക്കയിലാണ് അധിക സമയം ജോലിചെയ്യുന്നതില്‍ കുറവ് കാണുന്നത്.

പത്ത് രാജ്യങ്ങളിലുളള ആയിരത്തോളം ഓഫീസ് ജീവനക്കാരില്‍ നടത്തിയ ഗവേഷണത്തില്‍ നിന്നാണ് മാക്സിസ്സ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പഠനം നടത്തിയ പത്ത് രാജ്യങ്ങളിലെ തൊഴിലാളികള്‍ ഓഫീസില്‍ അധിക സമയം ചെലവഴിച്ചതിന്‍റെ റിപ്പോര്‍ട്ട് ചുവടെ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button