Latest NewsNewsIndia

ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തിൽ ഈ രാജ്യം ഒന്നാം സ്ഥാനത്ത്

ഡൽഹി: ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കുന്ന രാജ്യങ്ങളില്‍ യുഎഇ ഒന്നാം സ്ഥാനത്ത്. നിലവില്‍ 35 ലക്ഷം ഇന്ത്യക്കാര്‍ യുഎഇയിലുണ്ട്. അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലായി 79 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ലോക്‌സഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം യുഎഇയിലെ ഇന്ത്യക്കാരുടെ എണ്ണം 34 ലക്ഷമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 134,000 ഇന്ത്യക്കാരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. യുഎഇയെ കൂടാതെ സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ തൊഴില്‍ ചെയ്യുന്നുണ്ട്.

100 രൂപയ്ക്ക് താഴെ റീചാർജ്! ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റ: പുതിയ ഓഫറുമായി എയർടെൽ

ഇന്ത്യക്കാര്‍ക്കായി ദുബായ്, റിയാദ്, ജിദ്ദ, ക്വാലാലംപൂര്‍ എന്നിവടങ്ങളില്‍ ഓവര്‍സീസ് ഇന്ത്യന്‍ ഹെല്‍പ് സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും ഇത് കൂടാതെ ഗള്‍ഫ് നാടുകളിലെ നയതന്ത്രകാര്യാലയങ്ങളില്‍ തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button