CinemaLatest NewsEntertainment

ഓസ്‌കാറില്‍ താരമാകാന്‍ ഒരുങ്ങി അഞ്ച് ആനിമേഷന്‍ ചിത്രങ്ങള്‍

മികച്ച ചിത്രം പോലെ തന്നെ ഓസ്‌കറില്‍ പ്രധാനപ്പെട്ട വിഭാഗമാണ് ആനിമേഷന്‍ ചിത്രം. അഞ്ച് ചിത്രങ്ങളാണ് മികച്ച ആനിമേഷന്‍ ചിത്രമാകാന്‍ ഇത്തവണ മത്സരിക്കുന്നത്.ബ്രാഡ് ബേഡിന്റെ ‘ഇന്‍ക്രെഡിബിള്‍സ്’, വെസ് ആന്‍ഡേഴ്‌സണിന്റെ ‘ഐല്‍ ഓഫ് ഡോഗ്‌സ്’, മമോറു ഹൊസോഡയുടെ ‘മിറൈ’, റിച്ച് മൂറെ – ഫില്‍ ജോണ്‍സ്റ്റണ്‍ ടീമിന്റെ ‘റാല്‍ഫ് ബ്രേക്ക്‌സ് ദ ഇന്‍ന്റര്‍നെറ്റ്’, പീറ്റര്‍ റാംസെയുടെ ‘സ്‌പൈഡര്‍മാന്‍ ഇന്‍ടു ദ സ്‌പൈഡര്‍ വേഴ്‌സ്’ എന്നിവയാണ് മത്സരരംഗത്തുള്ളത്.

വലിയ സ്റ്റുഡിയോകളുടെ പെരുമയില്ലാതെ എത്തി നോമിനേഷന്‍ നേടിയ ചിത്രമാണ് മിറൈ. ജപ്പാനില്‍ നിന്നെത്തിയ ഒരു ആനിമേഷന്‍ ചിത്രം ഇത് ആദ്യമായാണ് ഓസ്‌കര്‍ നേമിനേഷന്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ് ഓസ്‌കറില്‍ അപൂര്‍വമായി മാത്രം സംഭവിക്കാറുള്ള ട്വിസ്റ്റ് ഇത്തവണ ഉണ്ടായാല്‍ ഈ പട്ടിക മാറിമറിയും.

പോയവര്‍ഷം ‘കോകോ’ ആയിരുന്നു മികച്ച ആനിമേഷന്‍ ചിത്രമായത്. എന്നാല്‍ കോകോയെ പോലെ വ്യക്തമായ ആധിപത്യം നിലനിര്‍ത്താന്‍ ഈ അഞ്ച് ചിത്രങ്ങള്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. എങ്കിലും സ്‌പൈഡര്‍മാന്‍ ഇന്‍ടു ദ സ്‌പൈഡര്‍ വേഴ്‌സിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബിലും മികച്ച ആനിമേഷന്‍ ചിത്രമായത് സ്‌പൈഡര്‍മാന്‍ ആയിരുന്നുഇന്‍ക്രെഡിബിള്‍സ് പരമ്പരയിലെ രണ്ടാം ചിത്രം ഇന്‍ക്രെഡിബിള്‍സ് 2 ഉം കടുത്ത മത്സരം കാഴ്ചവെച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും കഴിഞ്ഞാല്‍ സാധ്യതാ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ഐല്‍ ഓഫ് ഡോഗ്‌സ് ആണ്. ഇന്‍ക്രെഡിബിള്‍സ് പോലെ ഡിസ്‌നി കുടുംബത്തില്‍ നിന്ന് വന്ന ചിത്രമാണ് നോമിനേഷന്‍ നേടിയ റാല്‍ഫ് ബ്രേക്ക്‌സ് ദ ഇന്റര്‍നെറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button