Latest NewsIndia

ജവാന്റെ മൃതദേഹത്തിനരികിൽ വെച്ച് ബന്ധുവിനെ മർദിച്ച എംഎല്‍എ മാപ്പ് പറഞ്ഞു

ഭുവനേശ്വര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ മൃതദേഹത്തിനരികിൽ വെച്ച് ബന്ധുവിനെ മർദിച്ച സംഭവത്തിൽ ബിജു ജനതാദള്‍ എംഎല്‍എ ദേബശിഷ് സമന്‍താര മാപ്പ് പറഞ്ഞു. കൊല്ലപ്പെട്ട ജവാന്റെ ബന്ധുവാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അച്ചടക്കമില്ലാതെ പെരുമാറിയപ്പോള്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതാണെന്നും തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും എംഎൽഎ വ്യക്തമാക്കി. കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ മനോജ് കുമാര്‍ ബെഹ്‌റയുടെ ബന്ധുവിനെയാണ് എംഎല്‍എ മര്‍ദ്ദിച്ചത്.

ഫെബ്രുവരി 16 നാണ്‌ കൊല്ലപ്പെട്ട ജവാന്‍ മനോജ് കുമാര്‍ ബെഹ്‌റയുടെ വീട്ടില്‍ പോകുകയും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം സമയം ചെലവഴിക്കുകയും ചെയ്‌തത്‌. ബെഹ്റയുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുമ്ബോള്‍ താനും ഒപ്പം പോയിരുന്നു. ആ സമയത്താണ് ചടങ്ങിനെത്തിയ ഒരാള്‍ അച്ചടക്കമില്ലാതെ പെരുമാറുന്നത് കണ്ടത്. അദ്ദേഹത്തോട് ഞാന്‍ നിലത്ത് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീടാണ് അദ്ദേഹം ബെഹ്റയുടെ ബന്ധുവാണെന്ന് അറിഞ്ഞതെന്നും എംഎല്‍എ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button