ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന് രാജ്യത്ത് നിന്ന് ആവശ്യമുയരുകയാണ്. മത്സരക്രമത്തില്‍ മാറ്റമൊന്നും വരുത്തില്ലെന്നും ഇന്ത്യ-പാക് മത്സരം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഐ.സി.സി മേധാവി ഡേവ് റിച്ചാര്ഡ്സണ് അറിയിക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ഉപേക്ഷിക്കുമെന്നാണ് ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
കുറച്ചു സമയം കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ അവസ്ഥ മാറിയേക്കും. എന്നാല്‍ ഒരു ഘട്ടത്തില്‍ ഞങ്ങള്‍ കളിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങൾ കളിക്കില്ല. സെമി ഫൈനലിലോ ഫൈനലിലോ പാകിസ്ഥാന് എതിരാളികളായി വന്നാല്‍ കളിക്കാതെ തന്നെ അവര്‍ വിജയിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഞങ്ങള്‍ ഐ.സി.സിയെ സമീപിച്ചിട്ടില്ലെന്നും ബി.സി.സി.ഐയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം മത്സരത്തില്‍ നിന്ന് പിന്മാറുകയെന്ന ആവശ്യം ബി.സി.സി.ഐ ഉന്നയിച്ചിട്ടില്ല.
Post Your Comments