ശ്രീനഗര്‍ : പുല്‍വാമ ആക്രമണ വിഷയത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുകൂലമായി പ്രസ്താവന നടത്തിയ മെഹ്ബൂബ മുഫ്തിക്കെതിരെ രൂക്ഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മെഹ്ബൂബ മുഫ്തി പാക്കിസ്ഥാനെ സ്‌നേഹിക്കുന്നത് നിര്‍ത്തണം, മുഫ്തിക്ക് ഭക്ഷണം നല്‍കുന്നത് ഇന്ത്യയാണ്, ഭക്ഷണം തരുന്ന കൈകളില്‍ തന്നെ കൊത്തുന്ന സര്‍പ്പമാകരുത്-ഗിരിരാജ് സിങ് പറഞ്ഞു. പാക്കിസ്ഥാനോടുള്ള സ്‌നേഹം നിര്‍ത്തി ഇന്ത്യയോട് അനുഭാവം കാണിക്കാന്‍ മുഫ്തി ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#WATCH Union Minister Giriraj Singh: Mai Mehbooba Mufti ko keval itna hi kehna chahunga, vo Pakistan prem karna chhod dein. Bharat ka khati hain, Bharat ka gayein. Aasteen ka saanp na banein. pic.twitter.com/EQQY7ihgbW
— ANI (@ANI) February 20, 2019
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിശദീകരണ വിഡിയോ ഇന്നലെ പുറത്ത് വന്തിന് പിന്നാലെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ ഇമ്രാന്‍ അനുകൂല പ്രസ്താവന. പത്താന്‍കോട്ട് ആക്രമണത്തിന്റെ തെളിവുകള്‍ കൈമാറിയിട്ടും പാക്കിസ്ഥാന്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല, എന്നാലും ഇമ്രാന്‍ ഖാന്‍ അടുത്തിടെയാണ് സ്ഥാനം ഏറ്റെടുത്തത്, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് തന്റെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം നല്‍കണം- മുഫ്തി ട്വീറ്റ് ചെയ്തു. വ്യാപക വിമര്‍ശനങ്ങളാണ് ഈ ട്വീറ്റിന് സമൂഹ മാധ്യമത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്നത്.
Disagree. Pathankot dossier was given to them but no action was taken to punish the perpetrators . Time to walk the talk. But Pak PM deserves a chance since he’s recently taken over. Of course the war rhetoric has more to do with the impending elections than anything else. https://t.co/QIOxkzuSth
— Mehbooba Mufti (@MehboobaMufti) February 19, 2019
Post Your Comments