കൊച്ചി: എറണാകുളത്തെ പാരഗണ്‍ ചെരിപ്പു കമ്പനിയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ ആശങ്ക ഉയരുന്നു. അഗ്നിബാധയുണ്ടായി രണ്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞിട്ടില്ല. സമീപത്തുള്ള കെട്ടിടങ്ങളിലേയ്ക്കും തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്തുള്ള കെട്ടിടങ്ങളിലുള്ള ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. അഗ്‌നി ബാധ നിയന്ത്രിക്കാന്‍ സേനയുടെ സഹായവും തേടിയിട്ടുണ്ട്. റബ്ബര്‍ ഉല്‍പന്നങ്ങളാണ് തീ പിടിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ നിന്ന് ഉയരുന്ന കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
പുക ശ്വസിക്കുന്നത് അപകടകരമാണെന്നും സമീപവാസികളും മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തിനുള്ളില്‍ ചെറുസ്‌ഫോടനങ്ങളും ഉണ്ടായി. റ തീവ്രഗന്ധവും അനുഭവപ്പെടുന്നു.
ആറ് നിലകളിലുള്ള ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഇതില്‍ അഞ്ച് നിലകളും കത്തി നശിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് കെട്ടിടത്തിന്റെ മധ്യ ഭാഗത്ത് അഗ്‌നി ബാധയുണ്ടായത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടക്കുമ്പോള്‍ കെട്ടിടത്തില്‍ 28 ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കെട്ടിടത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ലെന്ന് പാരഗണ്‍ അധികൃതര്‍ അറിയിച്ചു. അതേസമയം അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അഗ്നിശമന സേന.
Post Your Comments