KeralaLatest News

കർഷക സഹായ പദ്ധതി കേരളസർക്കാർ അട്ടിമറിക്കുന്നു:ബി.ജെ.പി

തിരുവനന്തപുരം•നരേന്ദ്ര മോദി സർക്കാറിന്റെ വികസന-ക്ഷേമ പദ്ധതികൾ പലതും കേരളത്തിൽ ഇടതു ജനാധിപത്യ മുന്നണി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ് ശ്രീധരൻ പിള്ള. ആഗോളാടിസ്ഥാനത്തിൽ തന്നെ ഏറ്റവുംവലിയ ആരോഗ്യക്ഷേമ പരിപാടിയായ ആയുഷ്മാൻ ഭാരത് മറ്റു പല സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പിലാക്കി മാസങ്ങൾ പലത് പിന്നിട്ടിട്ടും കേരളത്തിലെ ജനങ്ങൾക്ക് അതിന്റെ ഗുണഭോക്താക്കളാവാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പദ്ധതി അട്ടിമറിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്.

ഇപ്പോഴിതാ പുതിയ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും സംസ്ഥാനത്ത് തടസപ്പെടുത്താനുള്ള ഗൂഢനീക്കത്തിലാണ് സംസ്ഥാനസർക്കാർ. ചെറുകിട കർഷകർക്ക് അനായേസേന ആറായിരം രൂപ ലഭിക്കുന്ന പദ്ധതിയെപ്പറ്റി തെറ്റായ വിവരങ്ങൾ നൽകി പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിയുടെ പ്രയോജനം നിഷേധിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തു വരുന്നത്. നാലേക്കർ തൊണ്ണൂറ്റിനാല് സെന്റിന് താഴെ ഭൂമിയുള്ള ഏതു കർഷകനും ഈ സഹായത്തിനർഹനാണ് എന്ന് മാത്രമാണ് പദ്ധതിയിൽ പരിധിയായി പറഞ്ഞിട്ടുള്ളത്പ ക്ഷെ മൂന്നു സെന്റ്, അഞ്ചു സെന്റ്, പത്ത് സെൻറ് എന്നൊക്കെ പരിധി നിർണയിച്ചിട്ടുള്ളതായി കൃഷി ഭവനിൽ സഹായത്തിനെത്തുന്ന കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതായി പരക്കെ പരാതിയുണ്ട്. ഇത്തരത്തിൽ പാവങ്ങളെ വഴിതെറ്റിക്കരുതെന്നും രാഷ്ട്രീയ വൈര്യത്തിന്റെ പുറത്ത് സഹായം നിഷേധിക്കരുതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button