തൃശ്ശൂര്‍ : കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നവനിര്‍മ്മാണങ്ങള്‍ കേരള സര്‍ക്കാര്‍ ആധുനികവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പഴയന്നൂര്‍ സബ് രജിസ്‌ട്രാഫീസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 സബ് റജിസ്‌ട്രാറോഫീസുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. കെട്ടിടത്തിന്റെ ശിലാഫലകം അനുഛാദനം യു.ആര്‍.പ്രദീപ് എം.എല്‍.എ. നിര്‍വ്വഹിച്ചു. ഒന്നര നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചു വരുന്ന രജിസ്‌ട്രേഷന്‍ വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ പാതയിലൂടെ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തന ചരിത്രത്തിലാദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലെ മൂന്ന് രജിസ്‌ട്രേഷന്‍ കോംപ്‌ളക്‌സുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 51 ഓഫീസുകളാണ് കിഫ്‌ബിയുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെടുന്നത്. ഇത്തരത്തില്‍ നിര്‍മ്മാണത്തിന് നിശ്ചയിച്ചിട്ടുള്ള 51 ഓഫീസുകളില്‍ 23 എണ്ണത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം കേരള സര്‍ക്കാരിന്റെ 1000 ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്നലെ (ഫെബ്രുവരി 19) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചത്. കിഫ്‌ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തലപ്പിള്ളി താലൂക്കില്‍ വടക്കേത്തറ വില്ലേജിന് കീഴിലുള്ള 40 സെന്റ് ഭൂമിയില്‍ 71 ലക്ഷം രൂപയുടെ ഭരണാനുമതിയോടുകൂടിയാണ് നിര്‍മ്മാണം നടക്കുന്നത്. നിര്‍മ്മാണ ചുമതല കേരള സ്റ്റേറ്റ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കുകയും ചെയ്യ്‌തിട്ടുണ്ട്.
പൊതുമരാമത്ത് രജിസട്രേഷന്‍ വകുപ്പ് മുത്രി ജി.സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രാജന്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് എം.പത്മുമാര്‍, പഴയന്നൂര്‍ സി.പി.എം. എല്‍ .സി .സെക്രട്ടറി കെ.എം.അസീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തൃശ്ശൂര്‍ ജില്ലാ രജിസ്‌ട്രാര്‍ (ഓഡിറ്റ്) ഒ.എ. സതീശ് സ്വാഗതവും പഴയന്നൂര്‍ സബ് രജിസ്‌ട്രാര്‍ എ.ശിവകുമാര്‍ നന്ദിയും പറഞ്ഞു.
Post Your Comments