ചെന്നൈ: ലോക്സഭാ തിരഞ്ഞടുപ്പിന് അങ്കം കുറിക്കാനായി സ്റ്റാലിന്റെ ഡിഎംകെ കോണ്‍ഗ്രസുമായി തമിഴിനാട്ടില്‍ സംഖ്യമായി. 39 ലോക്സഭാ സീറ്റുകളില്‍ ഒന്‍പത് എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് നിലവിലെ ധാരണ. പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഡിഎംകെ പിന്തുണയ്ക്കും. ഇടത് പാര്‍ട്ടികളും വിസികെ, എംഡിഎംകെ, ഐയുഎംഎല്‍ പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമായി.
അണ്ണാ ഡിഎംകെയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെയാണു നടപടി. കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നികാണ് കോണ്‍ഗ്രസിനായി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്നത്.
Post Your Comments