Latest NewsKerala

പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണം: ചെന്നിത്തല

തിരുവനന്തപുരം: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ അറസ്റ്റിലായ എ പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബത്തെ ആക്രമിക്കപ്പെടാനുള്ള സാധ്യ ഉണ്ടെന്നും അതുകൊണ്ട് അവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിപിഎം എ പീതാംബരന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണ്. പീതാംബരന്റെ ഭാര്യയുടെ മൊഴി എടുത്താല്‍ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചു.

പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയും കോടിയേരിയും പറഞ്ഞ കള്ളങ്ങള്‍ പൊളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button