ന്യൂഡല്‍ഹി: അയോധ്യക്കേസ് പരിഗണിക്കുന്ന തീയതി സുപ്രീം കോടതി തീരുമാനിച്ചു. കേസില്‍ ഫെബ്രുവരി 26ന് (ചൊവ്വഴ്ച ) വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ഭരണഘടനാ ബഞ്ചാണ് വാദം കേള്‍ക്കുക.
സുന്നി വഖഫ് ബോര്‍ഡിന്റെ എതിര്‍പ്പ് മൂലം ഭരണഘടനാബെഞ്ചില്‍ നിന്ന് യു.യു.ലളിത് പിന്മാറിയിരുന്നു. തുടര്‍ന്ന് ജനുവരി 29ന് വീണ്ടും വാദം കേള്‍ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു. അഭിഭാഷകനായിരിക്കെ അയോധ്യക്കേസില്‍ ജസ്റ്റിസ് ലളിത് ഹാജരായിട്ടുണ്ടെന്ന് വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് പിന്മാറിയത്.
ജസ്റ്റിസ് യു യു ലളിത് പിന്മാറിയ സാഹചര്യത്തില്‍ ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ് ഡേ. ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടന ബെഞ്ചിലുള്ളത്.
Post Your Comments