Latest NewsKerala

കാസര്‍കോട് കൊലപാതകം: സിപിഎമ്മിനെ കുരുക്കിലാക്കി പീതാംബരന്റെ ഭാര്യയുടെ മൊഴി

പെരിയ: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന നേതൃത്വം ആവര്‍ത്തിച്ച് പറയുമ്പോള്‍ പുതിയ വെളിപ്പെടുത്തലപമായി എ പീതാംബരന്റെ ഭാര്യ രംഗത്ത്. പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയാണ് പീംതാംബരന്റെ ഭാര്യ മജ്ഞു പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം ചെയ്യില്ലന്ന് മജ്ഞു പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ്‌  പീതാംബരനെന്നും കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കും എന്നും മജ്ഞു ആരോപിച്ചു.
നേരത്തേ പീതാംബരന്‍ ഉള്‍പ്പെട്ടിട്ടുള്ള അക്രമങ്ങളില്‍ പ്രതിയായത് പാര്‍ട്ടിക്കു വേണ്ടിയാണെന്നും മജ്ഞു പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാലണ് പാര്‍ട്ടി പാതാംബരനെ തള്ളി പറയുന്നതെന്നാണ് മകള്‍ വേദികയുടെ ആരോപണം. കൊലപാതകം നടന്നത് പാര്‍ട്ടിയുടെ അറിവോടെയാണെന്ന കാര്യം ഉറപ്പാണെന്നും വേദിക പറഞ്ഞു. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാനാണ് ഇപ്പോഴത്തെ ഈ നിലപാട് മാറ്റം. മുഴുവന്‍ കുറ്റവും പാര്‍ട്ടിക്കു തന്നെയാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു. പീതാംബരന്റെ കുടുംബം പാര്‍ട്ടിയെ തള്ളി രംഗത്തെത്തിയതോടെ സിപിഎം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യ പ്രതിയാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പീതാംബരന്‍. ഇന്നലെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കൃപേഷിനേയും വെട്ടിയത് താനാണ് പീതാംബരന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button