സംസ്ഥാന സർക്കാർ ആയിരം ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും.
വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചില്‍ വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാനതല ഉദ്ഘാടനവും സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ , കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. രാത്രി ഏഴുമുതൽ പ്രശസ്ത ഗായകൻ ഹരിഹരൻ നയിക്കുന്ന ‘ഗസൽ സന്ധ്യ’യും അരങ്ങേറും. എല്ലാ ജില്ലകളിലും ആഘോഷപരിപാടികള്‍ നടക്കും. പരിപാടികളുടെ സംസ്ഥാനതല സമാപനം 27ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
എന്നാല്‍ സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികളില്‍ നിന്നും യു.ഡി എഫ് ജനപ്രതിനിധികള്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന – ജില്ലാ തല ആഘോഷ പരിപാടികളില്‍ നിന്നാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ വിട്ടു നില്‍ക്കുന്നത്.
Post Your Comments