ഷാര്‍ജ: യുവാക്കളെ ലക്ഷ്യമിട്ട് യുഎഇയില്‍ വ്യാജ നിക്ഷേപക കമ്പനികള്‍ വിലസുന്നു. പണം തട്ടാന്‍ മാത്രം ഉദ്ദ്യേശ്യമുളള ഈ കമ്പനികളുടെ വലയില്‍ പെടാതിരിക്കുന്നതിനായി ജാഗ്രത പാലിക്കണമെന്ന് യുഎഇ നിവാസികള്‍ക്ക് ഷാര്‍ജ പോലീസ് നിര്‍ദ്ദേശം നല്‍കി. നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയുടെ വിശ്വസ്തത പരിശോധിക്കണമെന്നും പോലീസ് നിര്‍ദ്ദേശത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.
ഫിനാന്‍ഷ്യല്‍ .ഓര്‍ജി എന്ന പേരിലുളള കമ്പനിയാണ് നിക്ഷേപക തട്ടിപ്പ് നടത്തിയതായി വ്യക്തമായിരിക്കുന്നത് . എന്നാല്‍ മേല്‍ പറഞ്ഞ കമ്പനിക്ക് യുഎഇയില്‍ യാതൊരു വിധ നിക്ഷേപക സംബന്ധമായ ഇടപാടുകള്‍ നടത്തുന്നതിനുളള കമ്പനിയായി അം ഗീകരിച്ചിട്ടില്ല. യുഎഇയിലെ നിരവധി പൊതുജനങ്ങള്‍ക്ക് അബദ്ധം സംഭവിച്ചതായും ഇതിനെക്കുറിച്ചുളള അന്വേഷണം പുരോഗമിച്ചു വരുന്നതായും പോലീസ് അറിയിച്ചു.
സാമ്പത്തിക നഷ്ടം സംഭവിച്ചവര്‍ക്ക് ഉടനെ പണം മടക്കി ലഭിക്കുന്നതിനുളള എല്ലാവിധ സഹകരണവും പോലീസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അവര്‍ പറഞ്ഞു. യുവാക്കളേയാണ് പ്രധാനമായും വ്യാജ കമ്പനികള്‍ ഉന്നമിട്ടിരിക്കുന്നതെന്നും ആയതിനാല്‍ നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയുടെ സര്‍ക്കാര്‍ അംഗീകാരം പരിശോധിക്കണമെന്നും പണം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും പോലീസ് ആവര്‍ത്തിച്ചു.
Post Your Comments