![](/wp-content/uploads/2017/06/what-is-theft-insurance-all-you-need-to-know.jpg)
കായംകുളം: വീടു കുത്തിത്തുറന്ന് മോഷണം. കായംകുളത്ത് കൃഷ്ണപുരത്ത് വീടു കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. മേനാത്തേരി കാപ്പില്‍ മേക്ക് പുത്തേഴത്ത് പടീറ്റതില്‍ തങ്കമ്മയുടെ വീട്ടിലാണ് മോഷണം ഉണ്ടായത്. രാത്രിയില്‍ ഉത്സവത്തിനു പോയശേഷം രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം കുടുബാംഗങ്ങള്‍ അറിയുന്നത്. മുന്‍വശത്തെ കതക് കുത്തിത്തുറന്നായിരുന്നു മോഷ്ണം.
15 പവന്‍ സ്വര്‍ണവും 15,000 രൂപയും എടിഎം കാര്‍ഡുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ രാത്രിയായിരുന്നു മോഷണം നടന്നതെന്നാണ് സൂചന. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് മോഷ്ണം പോയത്. വീട്ടിലെ മൂന്ന് മുറിയിലെയും അലമാരകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്ന് പരിശോധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments