മുംബൈ: രാജ്യത്ത് പ്രഖ്യാപിക്കുന്ന പലിശ ഇളവുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറാത്ത അവസ്ഥയ്ക്ക് പരിഹാരം തേടി റിസര്‍വ് ബാങ്ക്. പലിശ ഇളവുകള്‍ ജനങ്ങള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21 ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബാങ്ക് മേധാവിമാരുടെ യോഗം വിളിച്ചു.
റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വരുത്തുന്ന കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കണമെന്ന് റിസര്‍വ് ബാങ്ക് ഭരണസമിതി യോഗശേഷം ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ പണനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് 0.25 ശതമാനം പലിശ നിരക്ക് കുറച്ചിരുന്നു. എന്നാല്‍ ഇതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടിയില്ല.
സ്റ്റേറ്റ് ബാങ്ക് അടക്കമുളള ഏതാനും ബാങ്കുകള്‍ മാത്രമാണ് പലിശ നിരക്കുകളില്‍ കുറവ് വരുത്തിയത്.
Post Your Comments