ബെഗളൂരു: പുല്‍വാമ ഭീകരാക്രമണത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവര്‍ക്കെതിരേ പോലീസ് നടപടി ശക്തമാക്കി. ഇതുസംബന്ധിച്ച് 150-ഓളം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ അധ്യാപികയടക്കം ആറുപേരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.
കേന്ദ്ര സ്‌കോളര്‍ഷിപ്പോടെ വിവിധ കോളേജുകളില്‍ പഠിക്കുന്ന കശ്മീരിവിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഭീകരാക്രമണത്തെ അപലപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതിനാണ് കശ്മീരി സ്വദേശികളായ ഗൊഹാര്‍ മുസ്താഖ് (21), ഹരീസ് മന്‍സൂര്‍ (19), സക്കീര്‍ മഖ്ബൂല്‍ (23) എന്നിവരെ പോലീസ് അറസ്റ്റുചെയ്തത്. ബൊമ്മനഹള്ളിയിലെ നഴ്സിങ് കോളേജ് വിദ്യാര്‍ഥികളാണ് ഇവര്‍. ഇവരുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭീകരാക്രമണത്തെ പിന്തുണച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ട കശ്മീര്‍ ബാരമുള്ള സ്വദേശിയും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ താഹിര്‍ ഷസാദ് ലത്തീഫിനെ(22)യും അറസ്റ്റുചെയ്തു. ഇതേ കുറ്റത്തിന് ആബിദ് മാലിക് എന്ന വിദ്യാര്‍ഥിക്കെതിരേയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. തീവ്രവാദികളെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിലപാട് അറിയിച്ച കര്‍ണാടക സ്വദേശിയായ ഫൈസ് റഷീദിനെയും അറസ്റ്റുചെയ്തിട്ടുണ്ട്. പാകിസ്താനെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട സ്‌കൂള്‍ അധ്യാപികയായ ബെലഗാവി സ്വദേശി ജിലേഗാബിയെയും കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. അറസ്റ്റിലായവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കശ്മീരില്‍നിന്നുള്ള 100-ഓളം വിദ്യാര്‍ഥികള്‍ ബെംഗളൂരുവിലെ വിവിധ കോളേജുകളില്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്കാവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം നടത്തരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Post Your Comments