NewsIndia

‘ദളിത്’ പദത്തിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

 

ന്യൂഡല്‍ഹി: ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ദളിത് എന്ന പ്രയോഗത്തിന് പകരം പട്ടികജാതി എന്ന് ഉപയോഗിക്കണമെന്നായിരുന്നു 2018 സെപ്തംബറില്‍ ടെലിവിഷന്‍ ചാനലുകളോട് കേന്ദ്രത്തിന്റെ നിര്‍ദേശം. പരാതിക്കാരനായ വി എ രമേശനാഥന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സര്‍ക്കുലറിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു. ഹര്‍ജി പരിഗണിക്കാനാവില്ലെന്നും വാര്‍ത്താവിനിമയ മന്ത്രാലയത്തിലാണ് പരാതിപ്പെടേണ്ടതെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button