ഹരിപ്പാട് : എരണ്ട ശല്യം ഏറിയതോടെ 1.5 ഏക്കർ നെൽക്കൃഷി നശിച്ചു.കരുവാറ്റ മാന്തറ മീൻചാൽ പാടശേഖരത്തിലാണ് സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നത്. ഉദയൻ എന്ന കർഷകന്റെ കൃഷിയാണ് നശിച്ചത്. സമീപമുള്ള പാടശേഖരങ്ങളിൽ ഇവ ഇറങ്ങിയെങ്കിലും വലിയ നാശനഷ്ടമുണ്ടായില്ല.
വിളവെടുപ്പിനു തയാറായി നിന്നിരുന്ന സമയത്ത് എരണ്ട നെല്ല് നശിപ്പിച്ചത് കർഷകനായ ഉദയന് വലിയ ആഘാതമായി. എരണ്ട ശല്യം മൂലം 3 ടൺ നെല്ല് നഷ്ടപ്പെട്ടതായി കൃഷി വകുപ്പ് അധികൃതർ പറയുന്നു. എരണ്ടയെ ഓടിക്കാൻ പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ലൈറ്റ് തെളിച്ചും രാത്രികാലങ്ങളിൽ കർഷകർ പാടത്ത് കാവലിരിക്കുന്നു. കടം വാങ്ങിയും മറ്റും കൃഷി ഇറക്കിയ കർഷകർക്ക് എരണ്ട ശല്യം ആശങ്കയാണ്. എരണ്ട ഇറങ്ങി കൃഷി നശിച്ചാൽ ഇൻഷുറൻസ് തുക പോലും ലഭിക്കാത്ത സാഹചര്യമാണ്.
Post Your Comments