ഇടുക്കി: ഉടുമ്പന്‍ ചോല പോലീസ് സ്റ്റേഷന് പുതുമുഖം നല്‍കി മന്ത്രി എംഎം മണി. നാളുകള്‍ക്ക് മുമ്പ് തല്‍ സ്റ്റേഷന്‍ ശാന്തന്‍ പാറയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തോട്ടം മേഖലയായ ഉടുമ്പന്‍ ചോലയില്‍ തൊഴിലാളി പ്രശ്നങ്ങള്‍ അധികമായതിനാലാണ് മന്ത്രി ഇടപെട്ട് വീണ്ടും തിരികെ ഉടുമ്പ്‍ ചോലയിലേക്ക് തന്നെ പുതുക്കി നിര്‍മ്മിച്ചിരിക്കുന്നത്. പുതുക്കി പണിത സ്റ്റേഷന്‍റെ ഉദ്ഘാടന വേളയില്‍ മന്ത്രി മറ്റൊരു ഓര്‍മ്മകൂടി പങ്ക് വെക്കുകയുണ്ടായി. 1973ല്‍ 46 വര്‍ഷം മുമ്പ് താന്‍ ഇവിടെ തടവ് അനുഭവിച്ചിട്ടുണ്ടെന്നാണ് മന്ത്രി ഓര്‍മ്മ പങ്ക് വെച്ചത്.
കാല്‍ നൂറ്റാണ്ടിന് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷന്‍ ഉടുംന്പുംചോലയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇടുക്കി ജില്ലയിലെ മുപ്പത്തിയൊന്നാമത് പൊലീസ് സ്റ്റേഷനാണ് ഉടുന്പന്‍ചോലയിലേത്.
Post Your Comments