KeralaLatest News

ഇരട്ട കൊലപാതകം: പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് എംഎല്‍എ

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിയായ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന് എംഎല്‍എ. ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയാണ് കേസില്‍ പീതാംബരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്നാണ് ഇയാളെ പുറത്താക്കുമെന്ന് എംഎല്‍എ അറിയിച്ചത്. അതേസമയം
സംഭവത്തില്‍ പാര്‍ട്ടിയിലുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കിലും അവര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്ന് കെ കുഞ്ഞിരാമന്‍ അറിയിച്ചു.

കേസില്‍ നിലവില്‍ ഏഴ് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. നേരത്തേ ഒളിവിലായിരുന്ന പീതാംബരന്‍ കര്‍ണാടകയിലേയ്ക്ക് കടക്കുമെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പീതാംബരന്‍ പിടിയിലായതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നും പ്രതികളെ പെട്ടെന്നു തന്നെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button